അള്‍ജീരിയ: വന്‍ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ രാജി വച്ച് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദല്‍ അസീസ്. 20 വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് അബ്ദല്‍ അസീസ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. അള്‍ജീരിയയില്‍ അസീസ് വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. രാജ്യത്ത് ഉടനീളം വന്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തിയാണ് പ്രതിഷേധക്കാര്‍ രാജി പ്രഖ്യാപനത്തെ സ്വീകരിച്ചത്.
ബൂത്ഫ്‌ലിക്ക അധികാരത്തില്‍ തുടരാന്‍ യോഗ്യനല്ലെന്ന് രാജ്യത്തെ സൈന്യത്തലവന്‍ പ്രഖ്യാപിക്കുകയും, പ്രസിഡന്റിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ സൈന്യം നിയമ നടപടി ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രസിഡന്റ് സ്വമേധയാ രാജി പ്രഖ്യാപിച്ചത്.
രാജി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് ഉടനീളം വന്‍ ആഘോഷങ്ങളാണ് അരങ്ങേറിയത്. രാജ്യം ഇനി പൂര്‍ണമായും ജനാധിപത്യത്തിലേക്ക് മാറുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.