ഇസ്‌ലാമാബാദ്:പാക്കിസ്താന്‍ പാര്‍ലമെന്റില്‍ കമ്യൂണിസ്റ്റ് പ്രതിനിധി കൂടി ഇടം നേടിയിരിക്കുന്നു. 16015 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ദി സ്ട്രഗിള്‍ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗം അലി വാസിറാണ് പാക്ക് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മറ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ലാഹോര്‍ ലെഫ്റ്റ് ഫ്രണ്ട് എന്ന മുന്നണിയില്‍ നിന്നാണ് അലി മത്സരിച്ചത്. അലിക്ക് ഇമ്രാന്‍ ഖാന്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
തെക്കന്‍ വാസിരിസ്ഥാനല്‍ സ്വദേശിയാണ് അലി. തീവ്രവാദികളുടെ ആക്രമണത്തിലാണ് അലിക്ക് തന്റെ പിതാവിനെയും രണ്ട് സഹോദരന്മാരെയും നഷ്ടപ്പെട്ടത്. 16 മരണങ്ങളാണ് തീവ്രവാദികള്‍ മൂലം അലിയുടെ കുടുംബത്തില്‍ ഉണ്ടായത്.