ബീജിംഗ്: ആലിബാബ സ്ഥാപകനായ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജാക്ക് മാ ഒരു പൊതുവേദിയില്‍പ്പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ചൈനീസ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചതിന് ശേഷം ജാക്ക് മായുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ആന്റ് ഗ്രൂപ്പ് സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ചൈനീസ് സര്‍ക്കാര്‍ പുത്തന്‍ ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന ജാക്ക് മായുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ജാക്ക് മാ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആഫ്രിക്കന്‍ ബിസിനസ് ഹീറോസ് എന്ന ജാക്ക് മായുടെ ടിവി പരിപാടിയില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നതും സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഫ്രിക്കന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടാലന്റ് ഷോ ജാക്ക് മായുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഈ പരിപാടിയില്‍ നിന്ന് ജാക്ക് മാ വിട്ടുനിന്നതോടെയാണ് അദ്ദേഹത്തെ കാണാതായതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ ആരംഭിച്ചത്. ആലിബാബയുടെ ജഡ്ജിംഗ് പാനല്‍ അംഗമായിരുന്ന അദ്ദേഹത്തെ നവംബറില്‍ താല്‍ക്കാലികമായി മാറ്റിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആലിബാബ വെബ്‌സൈറ്റില്‍ നിന്നും ജാക്ക്മായുടെ ചിത്രവും നീക്കിയിട്ടുണ്ട്.