മാനേജർ പീഡിപ്പിച്ചെന്ന് പരാതി; ജീവനക്കാരിയെ ആലിബാബ പിരിച്ചുവിട്ടു

ബീജിങ്: മേലുദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട ജീവനക്കാരിയെ ആലിബാബ പിരിച്ചുവിട്ടതായി ആക്ഷേപം. ആലിബാബയിലെ ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചൈനയിലെ മുന്‍നിര കമ്പനികളിലൊന്നാണ് ആലിബാബ ഗ്രൂപ് ഹോള്‍ഡിങ് ലിമിറ്റഡ്.

വ്യാജ ആരോപണം ഉന്നയിച്ചു എന്ന കുറ്റം ചുമത്തിയാണ് ഈ വര്‍ഷം ആഗസ്റ്റില്‍ തന്നെ കമ്പനി പിരിച്ചുവിട്ടതെന്ന് സൂ ദാഹെ ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് കമ്പനിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും കമ്പനി ആരോപിച്ചതായി സൂ വ്യക്തമാക്കി. ടെര്‍മിനേഷന്‍ ലെറ്ററിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വാര്‍ത്താസമ്മേളനത്തില്‍ സൂ പ്രദര്‍ശിപ്പിച്ചു.

ബിസിനസ് ട്രിപിനിടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ സീനിയര്‍ മാനേജറും ക്ലയന്റും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് സൂ വ്യക്തമാക്കി. ഇതോടെ മദ്യപാനത്തിനും തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന അതിക്രമത്തിനും എതിരെ ചൈനയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 

Top