ചൈനീസ് ഇന്റര്‍നെറ്റ് ശക്തരായ ആലിബാബ ഗ്രൂപ്പ് ഇന്ത്യയില്‍ പിടിമുറുക്കാനൊരുങ്ങുന്നു. ഫേസ്ബുക്കിന് ശേഷം വന്‍ശക്തിയാവനുള്ള തയ്യാറെടുപ്പിലാണ് ആലിബാബ.
ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റേഴ്‌സുമായും വൈഫൈ ദാതക്കളുമായും
രാജ്യത്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തുതുടങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ട്.
‘ഇന്ത്യയിലെ മൊബൈല്‍ സേവനദാതക്കളുമായും ചില വൈഫൈ ഓപ്പറേറ്റേഴ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും കുറഞ്ഞ ഡാറ്റ ചാര്‍ജും, ഉയര്‍ന്ന കണക്ടിവിറ്റിയും ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്കുന്നതിനായി വൈഫൈ ദാതാക്കളുമായും മറ്റുള്ളവരുമായും ചര്‍ച്ചയിലാണെന്നും അലിബാബ വിദേശ പദ്ധതിയുടെ പ്രസിഡന്റ് ജാക്ക് ഹുവാങ് അറിയിച്ചു.
അലിബാബ അവരുടെ സൗജന്യ ഇന്റര്‍നെറ്റ് സര്‍വ്വീസ് പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്, കരുത്തരായ പങ്കാളികളെയാണ് അവര്‍ ഇപ്പോള്‍ തേടിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനങ്ങളില്‍ നേരിട്ട്‌ക്കൊണ്ടിരിക്കുന്ന കണക്ടിവിറ്റി പ്രശ്‌നങ്ങളിലാണ് അവര്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.