വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഹിലരിക്ക് പ്രചാരണ ആയുധമാകുന്നു.
മിസ് യൂണിവേഴ്‌സ് ആയിരുന്ന അലീസ്യ മച്ചഡോയെ ട്രംപ് പന്നിയോട് ഉപമിച്ചു എന്നാണ് ഹിലരിയുടെ ആരോപണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മിസ് യൂണിവേഴ്‌സ് ആയിരുന്ന അലീഷ്യ മച്ചഡോയെ അധിക്ഷേപിച്ച് സംസാരിച്ച ട്രംപിനെ രൂക്ഷമായ ഭാഷയിലാണ് ഹിലരി വിമര്‍ശിച്ചത്.
ലാറ്റിന്‍ അമേരിക്ക ക്കാരിയായതുകൊണ്ടാണ് ട്രംപ് അലീഷ്യയെ ഇങ്ങനെ അധിക്ഷേപിച്ചതെന്നും സ്ത്രീകളോടുള്ള ട്രംപിന്റെ സമീപനമാണ് ഇതിലുടെ വ്യക്തമായതെന്ന് ഹിലരി പറഞ്ഞു.
ട്രംപിന് മറുപടിയുമായി അലീഷ്യ തന്നെ മുന്നോട്ട് വന്നു. ട്രംപ് ഒരു സ്ത്രീ വിദ്വേഷിയാണെന്നും ഇത്തരം പ്രസ്താവനകളിലൂടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അലീഷ്യ ആരോപിച്ചു
വെനസ്വേലയില്‍ ജനിച്ച അലീഷ്യ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരിന്നു. അലീഷ്യക്കെതിരായ ട്രംപിന്റെ പരാമര്‍ശം രാജ്യത്തെ വനിതകള്‍ക്കിടയിലും ലാറ്റിന്‍ അമേരിക്കന്‍ വംശജര്‍ക്കിടയിലും ട്രംപിനെതിരായ വികാരം സൃഷ്ടിക്കുമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിലയിരുത്തല്‍.