അന്യഗ്രഹ ജീവികള്‍ ഭൂമിയ്ക്കടുത്ത്; ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായി ലഭിച്ചത് അറുപതോളം സിഗ്നലുകള്‍

കാനഡ: അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുന്നതിന്റെ ഭാഗമായി നിരവധി സിഗ്നലുകള്‍ ലഭിച്ചതായി കനേഡിയന്‍ ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട്. ഒരാഴ്ചക്കുള്ളില്‍ ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ എത്തിയിട്ടുണ്ട് ആവര്‍ത്തിച്ചുള്ള ഈ സിഗ്‌നലുകള്‍ ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നുള്ള സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപിംഗ് എക്‌സ്പിരിമെന്റ് ടീമിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തലുമായ് രംഗത്തെത്തിയിരിക്കുന്നത്.

ഫാസ്റ്റ് റേഡിയോ ബേസ്റ്റ് എന്ന് വിളിക്കുന്ന റേഡിയോ സിഗ്‌നലുകളാണ് ഭൂമിയിലേക്കെത്തിയത്. ഒരേ ദിശയില്‍ നിന്ന് ആറ് തവണയെങ്കിലും സിഗ്‌നലുകള്‍ ആവര്‍ത്തിച്ച് ഭൂമിയിലെത്തിയിട്ടുണ്ടെന്നും അറുപത് തരംഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കെമി ടീമിലെ ഇന്ത്യന്‍ വംശജനായ ശ്രീഹര്‍ഷ് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

പഴയ തരത്തിലുള്ള ദൂരദര്‍ശിനികള്‍ക്ക് ഒരേ ദിശയിലേക്ക് മാത്രമേ നിരീക്ഷിക്കാന്‍ കഴിയുകയുള്ളു. ദീര്‍ഘ വൃത്താകൃതിയുള്ള ടെലസ്‌കോപ്പ് ഉപയോഗിച്ച് ദിവസവും രാത്രി മൂന്ന് ഡിഗ്രി വീതം മാറ്റി നിരീക്ഷിണം നടത്തിയിരുന്നു. ഒടുവില്‍ ആഴ്ചയില്‍ നൂറിലധികം സിഗ്‌നലുകളാണ് ലഭിച്ചത്.

ഒന്നര ലക്ഷം ബില്യണ്‍ പ്രകാശവര്‍ഷമകലെയുള്ള സൗരയൂഥത്തില്‍ നിന്നാണ് സിഗ്‌നലുകള്‍ എത്തിയത്. തുടര്‍ച്ചയായി എത്തുന്ന സിഗ്‌നലുകള്‍ മനുഷ്യന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. എന്തായിരുന്നാലും അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും അവര്‍ മനുഷ്യരെ അന്വേഷിച്ച് ഉടന്‍ തന്നെ ഭൂമിയിലേക്ക് എത്തതിയേക്കാം എന്നുമാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

Top