ലക്‌നൗ: പാര്‍ട്ടി അധ്യക്ഷന്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ കടന്നുപോകാന്‍ മറ്റെല്ലാ ട്രെയിനുകളും നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ട് ബിജെപി എംപി. അലിഗഡിലെ ബിജെപി എംപി സതീഷ് ഗൗതം ആണ് 10 മിനിറ്റിനുള്ളില്‍ താന്‍ നില്‍ക്കുന്ന സ്റ്റേഷനില്‍ പാര്‍ട്ടി പ്രസിഡന്റിനെ എത്തിക്കണമെന്ന് റെയില്‍വെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.
#WATCH Aligarh BJP MP Satish Gautam heard ordering someone on phone, saying, 'stop Rajdhani train, I want Vaishali at the station within 10 minutes' pic.twitter.com/m1wEQBhnEN
— ANI UP (@ANINewsUP) May 6, 2018
ഫോണിലൂടെയായിരുന്നു സതീഷ് ഗൗതത്തിന്റെ ഭീഷണി.’വൈശാലി എക്‌സ്പ്രസ് 10 മിനിറ്റിനുള്ളില്‍ ഇവിടെയെത്തണം. രാജധാനി നിര്‍ത്തിയിടു, വൈശാലിയെ കടത്തിവിടു. എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ എംപിയുടെ ഭീഷണി വിവാദത്തിന്റെ ട്രാക്കിലായി.