വികസന കാര്യത്തില്‍ രാഷ്ട്രീയം പാടില്ല; പ്രധാനമന്ത്രി

അലിഗഡ്: രാജ്യത്തിന്റെ വികസന കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലുള്ള വ്യത്യാസങ്ങള്‍ക്ക് രാജ്യത്ത് രണ്ടാം സ്ഥാനം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിമത  വ്യത്യാസങ്ങളില്ലാതെ ഭരണഘടന അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കുന്ന തരത്തിലുള്ളതാണ് ഓരോ കേന്ദ്ര പദ്ധതികളും, അവ വളരെ താഴേക്കിടയിലുള്ള എല്ലാ ആളുകളിലും എത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാഷ്ട്രീയമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ രാജ്യതാല്‍പര്യത്തിന് പ്രാധാന്യം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.

1920 ഡിസംബര്‍ 1നാണ് മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയാകുന്നത്. 5 ദശാബ്ദത്തിനിടയില്‍ ആദ്യമായിട്ടാണ് പ്രധാനമന്ത്രി ഇവിടെ മുഖ്യാതിത്ഥിയായി ചടങ്ങില്‍ പങ്കെടുക്കുന്നത്. 1964 ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് ഇതിന് മുന്‍പ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച പ്രധാനമന്ത്രി. അതിന് മുന്‍പ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 4 വട്ടം ഇവിടെ എത്തിയിട്ടുണ്ട്.

Top