അലിഗഡ് സര്‍വ്വകലാശാലയില്‍ ആദ്യമായ് വനിത ഹോക്കി ടീം

ദ്യമായി വനിത ഹോക്കി ടീമിന് രൂപം നല്‍കി അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി. 1920 ല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റിയില്‍ ഇതാദ്യമായാണ് വനിതാ ഹോക്കി ടീം രൂപം കൊള്ളുന്നത്. 2019 ഫെബ്രുവരിയോടെ വനിതാ ടീമുകള്‍ അവരുടെ ആദ്യത്തെ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റ് പ്രകടനം നടത്തും. അതില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടീമിന് കഴിയുമെന്ന് കോച്ച് റെഹ്മാന്‍ പറഞ്ഞു.

ഫണ്ടിന്റെ കാര്യത്തില്‍ പ്രതിസന്ധി നേരിടേണ്ടി വരുമെങ്കിലും കോളേജ് അധികൃതരും ടീമംഗങ്ങളും സന്തോഷത്തിലാണ്. ഇതിന് മുമ്പ് സഫര്‍ ഇഖ്ബാല്‍, മസൂദ് മിനെജ്, അഹ്‌സാന്‍ മൊഹമ്മദ് ഖാന്‍, മദന്‍ലാല്‍, ലഫ്റ്റനന്റ് ഷക്കൂര്‍ തുടങ്ങിയവര്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് ഒളിമ്പിക് ഗെയിംസുകളില്‍ പങ്കെടുത്തിട്ടുണ്ട്.

കായിക മേഖലയിലെ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍ വൈസ് ചാന്‍സിലര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല ശേഷം വൈസ് ചാന്‍സിലറായ് എത്തിയ ജനമീര്‍ ഉദ്ദിന്‍ ഷാ ഏറ്റെടുത്ത ശേഷം കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. അദ്ദേഹം പെണ്‍കുട്ടികളെ കായിക രംഗത്തേക്ക് കൊണ്ടു വരുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കി.

Top