കത്രീന-രണ്‍ബീര്‍ പ്രണയം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആലിയ

aaliya-bhatt

ത്രീന-രണ്‍ബീര്‍ പ്രണയം പൊളിയാനുളള കാരണം ആലിയയാണ് എന്നുള്ള വിമര്‍ശനങ്ങള്‍ ബോളിവുഡില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. ആലിയ അടുത്ത സുഹൃത്തായ കത്രീനയെ ചതിച്ചു എന്നു തരത്തിലുളള കുറ്റപ്പെടുത്തലുകള്‍ താരത്തിന് കേള്‍ക്കേണ്ടി വന്നിരുന്നു. ഇതിനു മറുപടിയുമായാണ് ആലിയ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ തികച്ചും ബാലിശമാണെന്നും എനിക്കെന്തായാലും ഇത് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും ആലിയ പറഞ്ഞു.

കത്രീനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ആലിയ. രണ്‍ബീര്‍ ആലിയയുമായി അടുത്തപ്പോള്‍ കത്രീന അകന്നു കൊടുക്കുകയായിരുന്നു. ആലിയ-രണ്‍ബീര്‍ ബന്ധം കത്രീനയെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു എന്നു തരത്തിലുള്ള വാര്‍ത്തകളും ബോളിവുഡില്‍ നിറഞ്ഞിരുന്നു.

Top