പരിശീലനത്തിനിടെ ഇറാഖ് സേനയുടെ ഹെലികോപ്റ്റർ തകർന്ന് 7 പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ് : പരിശീലനം നടത്തിക്കൊണ്ടിരുന്ന ഇറാഖ് സേനയുടെ ഹെലികോപ്റ്റർ തകർന്നു.

അപകടത്തിൽ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന 7 ടീം അംഗങ്ങളും കൊല്ലപ്പെട്ടു.

ഇറാഖ് പ്രതിരോധ മന്ത്രാലയം വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ഞാറാഴ്ച രാവിലെ സെൻട്രൽ വാസിറ്റ് പ്രവിശ്യയിൽ പരിശീലനം നടത്തികൊണ്ടിരുന്ന റഷ്യൻ നിർമ്മിത Mi-17 എന്ന ഹെലികോപ്റ്ററാണ് തകർന്ന് വീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ബാഗ്ദാദിന്റെ തെക്ക് കിഴക്കായി ഏകദേശം 160 കിലോമീറ്റർ അകലെയാണ് ഈ പ്രവിശ്യ. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി നടക്കുന്ന യുദ്ധ മുഖത്തിന്റെ അടുത്താണ് സെൻട്രൽ വാസിറ്റ് പ്രവിശ്യ സ്ഥിതിചെയ്യുന്നത്.

Top