കോള്‍ഡ് മൂണ്‍ മാസം; ഈ ദശകത്തിലെ അവസാനത്തെ പൂര്‍ണ്ണ ചന്ദ്രനെ കാണാതെ പോയോ?

ണുത്ത ചന്ദ്രന്‍, ശൈത്യകാലം വിരുന്നെത്തുന്ന ഡിസംബറിലെ പൂര്‍ണ്ണ ചന്ദ്രനെയാണ് ഈ പേരില്‍ വിശേഷിപ്പിക്കുന്നത്. ഈ പ്രതിഭാസത്തിന് ഡിസംബറിലെ തണുത്ത ചന്ദ്രന്‍ എന്നും പേരുണ്ട്. അമ്പിളിയമ്മാവനെന്ന് കേട്ടുവളര്‍ന്ന ചന്ദ്രന്‍ നമുക്ക് ഏറെ പരിചയമുള്ള ഒരാളെ പോലെയാണ്. പക്ഷെ കോള്‍ഡ് മൂണ്‍ എന്ന ഈ പ്രതിഭാസത്തെക്കുറിച്ച് എത്രത്തോളം കേട്ടിട്ടുണ്ട്.

ഈ വര്‍ഷത്തെയും, ഈ ദശകത്തിലെയും അവസാന പൂര്‍ണ്ണ ചന്ദ്രനെയാണ് ഇപ്പോള്‍ ഇന്ത്യ ദര്‍ശിക്കുന്നത്. വ്യാഴാഴ്ച രാത്രി 10.42നായിരുന്നു ഇതിന്റെ പൂര്‍ണ്ണ പ്രഭയോടെ പൂര്‍ണ്ണ ചന്ദ്രന്‍ ആകാശത്ത് തെളിഞ്ഞുനിന്നത്. വെള്ളിയാഴ്ച രാവിലെ വരെ മൂന്ന് ദിവസത്തേക്കാണ് ചന്ദ്രനെ പൂര്‍ണ്ണവളയത്തില്‍ കാണാന്‍ സാധിക്കുകയെന്ന് നാസ വ്യക്തമാക്കി.

തണുത്ത ദൈര്‍ഘ്യമുള്ള രാത്രികളുടെ പേരിലാണ് ഡിസംബറിലെ ചന്ദ്രന് കോള്‍ഡ് മൂണ്‍ അഥവാ തണുത്ത ചന്ദ്രന്‍ എന്ന പേരുവന്നത്. യൂറോപ്യന്‍മാര്‍ ഇതിനെ ലോംഗ് നൈറ്റ് മൂണ്‍ എന്നാണ് വിശേഷിപ്പിച്ചത്. ഈ തണുത്ത ചന്ദ്രന് മറ്റൊരു ചരിത്രം കൂടി പറയാനുണ്ട്. നമ്മുടെ അയല്‍ക്കാരായ ശ്രീലങ്കയെ ചുറ്റിപ്പറ്റിയാണിത്. ലങ്കയില്‍ എല്ലാ പൂര്‍ണ്ണചന്ദ്ര ദിനങ്ങളും അവധിയാണ്. സംഘമിത്ര രാജകുമാരി ബോധി വൃക്ഷത്തില്‍ നിന്നുള്ള ഒരു മരത്തൈ നട്ട് ലങ്കയില്‍ ബുദ്ധമതപ്രചരണത്തിന് വഴിതെളിച്ചതിന്റെ സ്മരണയ്ക്കാണിത്.

ഇതേ കാലയളവിലാണ് കാര്‍ത്തിക മാസം ഇന്ത്യയില്‍ ആചരിക്കുന്നത്. കാര്‍ത്തിക വിളക്ക് തെളിച്ച് ആഘോഷിക്കുന്നത് ശ്രീലങ്കയിലും, കേരളത്തിലും ഉള്‍പ്പെടെ നടക്കുന്നു. ഡിസംബര്‍ പത്തിന് ഈ ആഘോഷം നമ്മള്‍ നടത്തുകയും ചെയ്തു.

Top