ബർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യയുടെ സൈന നെഹ്വാൾ പുറത്തായി. ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ തായ്വാന്റെ തായി സു യിംഗിനോടാണ് സൈനയുടെ പരാജയം.
തായ്വാൻ താരത്തിന്റെ കൃത്യതയ്ക്കും വേഗത്തിനും ഒപ്പമെത്താൻ കഴിയാതിരുന്ന സൈന 14-21, 18-21 എന്ന സ്കോറിനു തോൽവി സമ്മതിച്ചു.
2009-ന് ശേഷം ഇതാദ്യമായാണ് സൈന ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്താകുന്നത്.