ലണ്ടന്‍: ഇന്ത്യയുടെ പി.വി.സിന്ധു ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തായ്ലന്‍ഡിന്റെ നിഷോണ്‍ ജിന്‍ഡാപോളിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു കീഴടക്കിയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. സ്കോര്‍: 21-13, 13-21, 21-18.
നൊസോമി ഒകുഹാര-ഫിട്രിയാനി മത്സരത്തിലെ വിജയിയെ സിന്ധു ക്വാര്‍ട്ടറില്‍ നേരിടും.