All government services may soon be available on mobile phones

ന്യൂഡല്‍ഹി: ന്യൂജന്‍ തരംഗത്തിനൊപ്പം നീങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. എന്തിനും ഏതിനും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാകുന്ന ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ സേവനങ്ങളും സമാന രീതിയില്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വിഭാവനം ചെയ്യാനാണ് മോദി ഗവണ്‍മെന്റിന്റെ ശ്രമം.

ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ സാധ്യമാകുന്നതോടെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനത്തിനായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിവരില്ല. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എല്ലാം സ്വമേധയാ ചെയ്യാനുള്ള സാഹചര്യമുണ്ടാകും.

നാസ്‌കോം, കെപിഎംജി എന്നിവ ചേര്‍ന്ന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംരംഭം പ്രാബല്യത്തില്‍വന്നാല്‍ ഇ-ഗവണ്‍മെന്റ് പട്ടികയില്‍ ലോകത്തില്‍ ആദ്യ പത്തിലെത്താന്‍ ഇന്ത്യക്ക് സാധിക്കും. നിലവില്‍ 119-ാം സ്ഥാനത്താണ് ഇന്ത്യ.

Top