അഖിലേന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: അഖിലേന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റിന് (AIAPGET 2020) അപേക്ഷ ക്ഷണിച്ചു. ആയുര്‍വേദ, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയില്‍ എം.ഡി/എം.എസ് /പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ അഖിലേന്ത്യ സ്‌റ്റേറ്റ് ക്വോട്ടാ സീറ്റുകളിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ -2500 രൂപ, ജനറല്‍- EWS 2250 രൂപ. SC/ST/PWD/ട്രാന്‍സ്ജന്‍ഡര്‍ -1750 രൂപ. സേവന നികുതി കൂടി നല്‍കണം. വിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി മേയ് 6 മുതല്‍ ജൂണ്‍ 5 വൈകീട്ട് നാലുമണിവരെ സമര്‍പ്പിക്കാം.

അപേക്ഷയിലെ തെറ്റു തിരുത്തുന്നതിന് ജൂണ്‍ 6 മുതല്‍ 10 വരെ സമയം ലഭിക്കും. അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 20 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യത: അംഗീകൃത ബിഎഎംഎസ്/ ബിയുഎംഎസ്/ ബിഎസ്എംഎസ്/ ബിഎച്ച്എംഎസ് ബിരുദം. ഒരുവര്‍ഷത്തെ ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കിയിരിക്കണം.

2020 സെപ്റ്റംബര്‍ 30നകം ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കുന്നവരെയും പരിഗണിക്കും. പരീക്ഷ: രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഒബ്ജക്ടിവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ 120 ചോദ്യങ്ങളുണ്ടാവും. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്. ഇന്ത്യയൊട്ടാകെ 33 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. കേരളത്തിലെ ആയുഷ് പി.ജി. കോഴ്‌സുകളിലേക്കാണ് പരീക്ഷ. പ്രവേശനത്തിന് AIAPGETയുടെ റാങ്ക് അടിസ്ഥാനത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ntaaiapget.nic.in സന്ദര്‍ശിക്കുക.

Top