തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയില്‍ പ്രകടമായ സ്ത്രീവിരുദ്ധതയുണ്ടെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.നടിമാര്‍ സംഘടനയ്ക്കകത്ത് ഉന്നയിച്ച പരാതികള്‍ പരിഗണിക്കുന്നതിനു പകരം അവരെ അവഹേളിക്കുകയും സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് നേതൃത്വം.
എഎംഎംഎ പ്രശ്‌നങ്ങളെ ലാഘവത്തോടെ കാണുന്നു. പ്രശസ്തരായ താരങ്ങള്‍ ഭാരവാഹികളായ ഒരു സംഘടനയുടെ നേതൃത്വത്തില്‍ നിന്ന് ഇത്തരമൊരു സമീപനമുണ്ടാവരുത് എന്ന് സ്ത്രീസമൂഹം ആഗ്രഹിക്കുന്നു. സ്ത്രീവിരുദ്ധമായ നിലപാടു മാറ്റി എഎംഎംഎ, അംഗങ്ങളായ സ്ത്രീകളുടെകൂടി ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് മഹിളാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി സതീദേവി പ്രസ്താവനയില്‍ പറഞ്ഞു.