കൊറോണയില്‍ വിവാദ പ്രസ്താവന; ആസാമിലെ പ്രതിപക്ഷ എംഎല്‍എ അറസ്റ്റില്‍

ഗോഹട്ടി: കൊറോണ രോഗികള്‍ക്കുള്ള ആശുപത്രികളുടേയും ക്വാറെൈന്റന്‍ സംവിധാനങ്ങളെക്കുറിച്ചും വിവാദ പ്രസ്താവന നടത്തിയ ആസാമിലെ പ്രതിപക്ഷ എംഎല്‍എ അറസ്റ്റില്‍. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എംഎല്‍എ അമിനുള്‍ ഇസ്ലാം ആണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തടങ്കല്‍ പാളയങ്ങളേക്കാള്‍ മോശമായ അവസ്ഥയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെന്നായിരുന്നു അമിനുള്‍ ഇസ്ലാമും മറ്റൊരു വ്യക്തിയും ചേര്‍ന്ന് പുറത്തുവിട്ട ശബ്ദസന്ദേശത്തിലെ പരാമര്‍ശങ്ങള്‍.

ആസാമിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അപകടകരവും അനധികൃത കുടിയേറ്റര്‍ക്കായുള്ള തടങ്കല്‍ പാളയങ്ങളേക്കാള്‍ മോശവുമാണെന്നായിരുന്നു എംഎല്‍എ ശബ്ദസന്ദേശത്തില്‍ പറയുന്നത്.

മുസ്ലിങ്ങള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും നിസാമുദ്ദീനിലെ മതചടങ്ങില്‍ പങ്കെടുത്തു മടങ്ങിയെത്തിയവരെ ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള വ്യക്തികളെയും കൊറോണ വൈറസ് രോഗികളായി ചിത്രീകരിക്കാന്‍ അവര്‍ക്ക് കുത്തിവയ്പ്പുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top