തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ ഈ മാസം 18ന് നടത്തുന്ന സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.
സംഘടനാ ഭാരവാഹികളുമായി ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.
അതേസമയം ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കിയ ചാര്‍ജ് വര്‍ധനവ് അടക്കമുള്ളവ പാലിക്കപ്പെട്ടില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.