ടാറ്റ ഗ്രൂപ്പിന്റെ എല്ലാ മെറ്റൽ കമ്പനികളും ലയിക്കാനൊരുങ്ങുന്നു

ടാറ്റ ഗ്രൂപ്പിന്റെ എല്ലാ മെറ്റൽ കമ്പനിളും ടാറ്റ സ്റ്റീലിലേക്ക് ലയിക്കാൻ ഒരുങ്ങുന്നു. ടാറ്റാ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് ലയനത്തിന് അനുമതി നൽകി. ഏഴ് മെറ്റൽ കമ്പനികളെ ടാറ്റ സ്റ്റീലിൽ ലയിപ്പിക്കുന്നതിന് അനുമതി നൽകിയതായി ബിഎസ്ഇ ഫയലിംഗ് അറിയിച്ചു.

ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് ലിമിറ്റഡ്, ദി ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്, ടാറ്റ മെറ്റാലിക്‌സ് ലിമിറ്റഡ്, ടിആർഎഫ് ലിമിറ്റഡ്, ദി ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്‌ട്‌സ് ലിമിറ്റഡ്, ടാറ്റ സ്റ്റീൽ മൈനിംഗ് ലിമിറ്റഡ്, എസ് ആൻഡ് ടി മൈനിംഗ് കമ്പനി ലിമിറ്റഡ് എന്നിവയാണ് ടാറ്റ സ്റ്റീലിൽ ലയിക്കുന്ന ഏഴ് കമ്പനികൾ.

ബി‌എസ്‌ഇ ഫയലിംഗ് അനുസരിച്ച്, ഈ ഓരോ കമ്പനികളും കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരുടെ സമിതിയും ഓഡിറ്റ് കമ്മിറ്റിയും അവലോകന യോഗം ചേരുകയും ലയനത്തിനായി ബോർഡിനോട് ശുപാർശ ചെയ്യുകയും ചെയ്തതായി ടാറ്റ ഗ്രൂപ്പ് പറഞ്ഞു.

ഈ തീരുമാനത്തെക്കുറിച്ച് ടാറ്റ ഗ്രൂപ്പ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് എക്‌സ്‌ചേഞ്ചുകളെ അറിയിക്കുകയും കമ്പനിയുടെ ഡയറക്ടർ ബോർഡ് 2022 സെപ്റ്റംബർ 22 ന് നടന്ന യോഗത്തിൽ ഏഴ് സംയോജന പദ്ധതികൾ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തു.

Top