തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം ചേരും. പത്തുമണിക്ക് കലക്ടറേറ്റിലാണ് യോഗം ചേരുന്നത്.
എല്ലാരാഷ്ട്രീയകക്ഷികളുടേയും രണ്ടുവീതം നേതാക്കളെ സമാധാന ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി സി.പി.എം, ബി.ജെ.പി ,ആര്‍എസ്എസ്
നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് സര്‍വകക്ഷിയോഗത്തിന് തീരുമാനമെടുത്തത്.
കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് സര്‍വകക്ഷി സമാധാനയോഗം വിളിക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ സമാധാനശ്രമങ്ങള്‍ക്കിടെ ബി െജപി നേതാവ് സന്തോഷിന്റെ കൊലപാതകം കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി സര്‍വകക്ഷി സമാധാനയോഗത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചത്.