കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു.
സി.ബി.ഐ അന്വേഷണത്തിന്റെ കാര്യത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് യു.ഡി.എഫ് നേതാക്കള്‍ ഇറങ്ങിപ്പോയി.
എന്നാല്‍ കോണ്‍ഗ്രസ് നടപടി ഏകപക്ഷീയമായിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദീകരിച്ചു.
ഉച്ചക്ക് രണ്ട് മണിയോടെയാണ് കലക്ട്രേറ്റില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ സര്‍വ്വകക്ഷി സമാധാന യോഗം ചേര്‍ന്നത്.