കശ്മീരില്‍ തിങ്കളാഴ്ച മുതല്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാകും

ശ്രീനഗര്‍: കശ്മീരില്‍ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് രണ്ട് മാസമായി തുടരുന്ന വാര്‍ത്താവിനിമയ വിതരണം പുനഃസ്ഥാപിക്കാന്‍ തീരുമാനം. തിങ്കളാഴ്ച മുതല്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനാണ് തീരുമാനമായിരിക്കുന്നത്.

തിങ്ങളാഴ്ച ഉച്ചയോടെ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് പറഞ്ഞത്. ഇന്ത്യ ചൈന ഉച്ചകോടി തുടരുന്നതിനിടെയാണ് തീരുമാനം.

ഇന്ത്യന്‍ ഭരണഘടന ജമ്മുകശ്മീരിന് ഉറപ്പു നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി തിരിച്ചതും.

ജമ്മുകശ്മീരില്‍ തിരിച്ചടികളുണ്ടാകാതിരിക്കാന്‍ വലിയ സുരക്ഷാ നടപടികളാണ് മേഖലയില്‍ നടപ്പിലാക്കിയിരിക്കുന്നത്.

Top