ജീവിതം സുരക്ഷിതം ; പുനരധിവാസ പദ്ധതിയില്‍ അര്‍ഹരായി മുംബൈയിലെ ചേരിനിവാസികള്‍

മുംബൈ: മുംബൈയിലെ ചേരിനിവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമാകുന്നു.

‘ചേരി വികസന പുനരധിവാസ പദ്ധതി’യിലൂടെ മുംബൈയിലെ ചേരികളില്‍ താമസിക്കുന്ന എല്ലാ നിവാസികള്‍ക്കും പുനരധിവാസത്തിന് അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പ്രദേശത്ത് ചേരിനിവാസികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവാണുണ്ടാകുന്നത്.

അതിനാല്‍ ഈ പദ്ധതി മുംബൈയിലെ ചേരി നിവാസികള്‍ക്ക് അനുഗ്രഹമായിരിക്കും.

ഇത്തരത്തില്‍ ജനുവരിയ്ക്ക് ശേഷം പുനരധിവാസത്തിന് അര്‍ഹരായവര്‍ നിരവധിയാണ്.

പദ്ധതികളിലൂടെ ചേരിയില്‍ താമസിക്കുന്ന എല്ലാ നിവാസികളെയും പുനരധിവസിപ്പിക്കുന്നതിന് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ തീരുമാനിച്ചു.

മഹാരാഷ്ട്രാ ചേരി നിയമം 1971 ലെ ഭേദഗതി അനുസരിച്ചാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നത്.

ഫഡ്‌നാവിസ് ഇത് സംബന്ധിച്ചുള്ള കാര്യം ഒരു ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ചര്‍ച്ചയില്‍ മന്ത്രി രവീന്ദ്ര വായ്കര്‍, സിഎംഒ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഹൗസിംഗ് വകുപ്പ്, നിയമവകുപ്പ്, ചേരി പുനരധിവാസ വിദഗ്ധര്‍ എന്നിവരും പങ്കെടുത്തു.

പുനരധിവാസം സംബന്ധിച്ചുള്ള വിഷയത്തില്‍ നിയമവകുപ്പ് നേരത്തെ തന്നെ മുന്നോട്ട് വന്നിരുന്നു.

നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

പദ്ധതിയിലൂടെ വരുന്ന തിരഞ്ഞെടുപ്പുകളിലെ വിജയ സാധ്യതയും സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.

Top