All stars series: sachin’s blasters set 221 target for Warne’s warriors

ലോസാഞ്ചല്‍സ്: ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ വോണ്‍സ് വാരിയേഴ്‌സിന് 220 റണ്‍സ് വിജയലക്ഷ്യം. സച്ചിന്റെയും ഗാംഗുലിയുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് ബ്ലാസ്റ്റേഴ്‌സ് മികച്ച സ്‌കോര്‍ കുറിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബ്ലാസ്‌റ്റേഴ്‌സിനായി സച്ചിനും സെവാഗും ചേര്‍ന്ന തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 3.5 ഓവറില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

15 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 27 റണ്‍സെടുത്ത സെവാഗാണ് ആദ്യം മടങ്ങിയത്. പിന്നീടെത്തിയ ജയവര്‍ധനെയും തകര്‍ത്തടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ കുതിച്ചുകയറി. ആദ്യ രണ്ടു പന്തുകള്‍ തന്നെ അതിര്‍ത്തി വരയുടെ മുകളിലൂടെ പറത്തിയ സച്ചിന്‍ തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് കാഴ്‌വെച്ചത്. 27 പന്തില്‍ ആറ് സിസ്‌കും രണ്ടു ബൗണ്ടറിയും പറത്തി സച്ചിന്‍ 57 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 37 പന്തില്‍ മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിയാണ് ഗാംഗുലി 50 റണ്‍സടിച്ചത്.

18 പന്തില്‍ 41 റണ്‍സെടുത്ത മഹേല ജയവര്‍ധനെയും ബ്ലാസ്റ്റേഴ്‌സ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 22 പന്തില്‍ 33 റണ്‍സെടുത്ത കാള്‍ ഹൂപ്പര്‍ പുറത്താകാതെ നിന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച വോണിന്റെ ടീം പരമ്പര സ്വന്തമാക്കിയിരുന്നു.

Top