കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സുരക്ഷാ ജീവനക്കാരെയും ജോലിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ആശുപത്രിയിലെ ഏഴ് സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഉള്ള ഏഴ് സുരക്ഷാ ജീവനക്കാരും നിരീക്ഷണത്തിലാണ്. മറ്റുള്ളവരും തത്കാലം ജോലിക്കെത്തേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പകരമായി ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ ഇന്നലെ 519 പേര്‍ കൂടി കോവിഡ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച് 15127 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. 91887 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.