പൊങ്കല്‍ പൂരത്തിന് കൊടിയേറാന്‍ ഈ മൂന്ന് ചിത്രങ്ങളും ഒരുമിച്ച്

മൂന്ന് പ്രധാന തമിഴ് ചിത്രങ്ങള്‍ ഒരുമിച്ചാണ് 2024 പൊങ്കലിന് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ പൊങ്കലിന് റിലീസാവുകയാണ്. ചിത്രത്തില്‍ വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് പ്രധാന താരങ്ങള്‍. രജനികാന്ത് അതിഥി വോഷത്തില്‍ വരുന്നു എന്നതും പ്രത്യേകതയാണ്. ‘വൈ രാജ വൈ’ കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ‘അയലാന്‍’ നാളുകളേറെയായി റിലീസ് വൈകുകയായിരുന്നു. ആര്‍ രവികുമാറാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ജോണറിലുള്ളതാണ്.  ജനപ്രിയ തമിഴ് ഹൊറര്‍ കോമഡി സീരീസ് അരണ്‍മനൈയുടെ നാലാം ഭാഗവും പൊങ്കല്‍ റിലീസാണ്. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ നാലാം ഭാഗത്തില്‍ ആന്‍ഡ്രിയ, ഹന്‍സിക മൊഡ്വാനി, വിനയ് റായ്, സന്താനം എന്നിവര്‍ക്ക് പുറമെ തമന്നയും റാഷി ഖന്നയും പ്രധാന വേഷങ്ങളിലുണ്ട്. ഫസ്റ്റ് ലുക്കിനൊപ്പമാണ് ഈ മൂന്ന് ചിത്രങ്ങളുടെയും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Top