ഒമാനില്‍ ഈ വര്‍ഷം നല്‍കിയ എല്ലാ വിസകളുടെയും കാലാവധി നീട്ടും

മസ്‌കത്ത്: ഒമാനില്‍ ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്ത എല്ലാ വിസകളുടെയും കാലാവധി നീട്ടി നല്‍കും. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അധിക ഫീസുകളൊന്നും കൂടാതെ ഡിസംബര്‍ 31 വരെയായിരിക്കും ഈ വിസകളുടെ കാലാവധി നീട്ടുകയെന്ന് പൊലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല ബിന്‍ അലി അല്‍ ഹര്‍തി പറഞ്ഞു.

രാജ്യത്ത് എല്ലാ വിഭാഗം വിസകളും അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാവുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഒമാന് പുറത്തുള്ള പ്രവാസികള്‍, ഒമാനില്‍ അംഗീകാരമില്ലാത്ത വാക്‌സിന്റെ ഒന്നാം ഡോസ് മാത്രം എടുത്തവരാണെങ്കില്‍ അവര്‍ക്ക് രണ്ടാം ഡോസ് ഒമാനില്‍ നിന്ന് എടുക്കാന്‍ സാധിക്കുകയില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‌രി അറിയിച്ചു. ഇപ്പോള്‍ സ്വന്തം നാട്ടിലുള്ള പ്രവാസികള്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി വിസാ കാലാവധി ദീര്‍ഘിപ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top