പതിമൂന്നക്ക മൊബൈല്‍ നമ്പറുകള്‍ നിലവില്‍ വരുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ടെലികോം വിഭാഗം പതിമൂന്നക്ക മൊബൈല്‍ നമ്പര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പേടിക്കേണ്ട, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പതിമൂന്നക്കമാകില്ല. എം2എം(മെഷീന്‍ ടു മെഷീന്‍) ആശയവിനിമയത്തിനും കാര്‍ ട്രാക്കിങ് ഉപകരണങ്ങള്‍ക്കും മാത്രമെ പതിമൂന്നക്ക നമ്പര്‍ വരൂ എന്നാണ് റിപ്പോര്‍ട്ട്.
പതിമൂന്നക്ക നമ്പറുകളെപ്പറ്റി അറിയേണ്ടതെല്ലാം:
1. മൊബൈല്‍ നമ്പറുകളിലും മാറ്റം വരുമെന്നുറപ്പാണ്. പക്ഷേ നിങ്ങളുടെ മൊബൈല്‍ നമ്പറുകളില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ എം2എം സിം കാര്‍ഡുകള്‍ക്ക് മാത്രമെ ഈ നമ്പറുകള്‍ നല്‍കൂ എന്ന് മാത്രം.
2. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ പതിമൂന്നക്ക നമ്പര്‍ കമ്പനികള്‍ക്ക് കൈമാറിയിരിക്കുന്നത്. ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ജിയോ, ഐഡിയ, വോഡഫോണ്‍ എന്നീ കമ്പനികള്‍ക്കാണ് നിലവില്‍ ഈ നമ്പറുകള്‍ നല്‍കിയിരിക്കുന്നത്.
3. ടെലികോം ലൈസന്‍സ് ഉള്ള എല്ലാ കമ്പനികള്‍ക്കും എം2എം സേവനം ഉപഭോക്താവിന് നല്‍കാന്‍ ട്രായ് അധികാരം നല്‍കിയിട്ടുണ്ട്.
4. 2018 ജൂലൈ 31 മുതലാണ് എം2എം മൊബൈല്‍ കണക്ഷനുകള്‍ക്ക് 13 അക്ക നമ്പര്‍ നിലവില്‍ വരിക. പുതിയ കണക്ഷനുകള്‍ക്കായിരിക്കും പുതിയ നമ്പര്‍ നല്‍കുക. നിലവിലുള്ള നമ്പര്‍ ഒക്ടോബര്‍ 1 മുതല്‍ പതിമൂന്നക്ക നമ്പറിലേക്ക് മാറും. എല്ലാ എം2എം കണക്ഷനുകളും പതിമൂന്നക്ക നമ്പറിലേക്ക് മൈഗ്രേറ്റ് ചെയ്യാനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണ്.
5. പതിമൂന്നക്ക നമ്പര്‍ നിലവില്‍ വരുന്നതോടെ ഏറ്റവും നീളമുള്ള മൊബൈല്‍ നമ്പറുകള്‍ ഉള്ള രാജ്യം ഇന്ത്യയാകും. 11 അക്ക നമ്പറുകളുള്ള ചൈനയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.