പശുവിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കണ​മെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: രാജ്യത്ത് ഗോഹത്യ തടയാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹിന്ദു വിശ്വാസത്തില്‍ പശുക്കള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പരാമര്‍ശങ്ങള്‍. ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകുമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കാലികളെ കശാപ്പ് ചെയ്യുകയും വില്‍ക്കൂകയും ചെയ്തതിന് ചുമത്തിയ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഷമീം അഹമ്മദിന്റെ സിംഗിള്‍ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 14ന് ആയിരുന്നു ഇതുസംബന്ധിച്ച കോടതി വിധി പുറപ്പെടുവിച്ചത്.

Top