allahabad high court against kulbhushan jadav death sentence

അലഹബാദ്: ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാന്‍ നടപടിയില്‍ അലഹബാദ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.

കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയിലാണ് കോടതി നടപടി.

കേന്ദ്രസര്‍ക്കാരിന് കുല്‍ഭൂഷണ്‍ ജാദവിനെ രാജ്യത്ത് തിരികെയെത്തിക്കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്.

ജാദവിനെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

Top