ലക്നൗ: സ്വവർഗ വിവാഹം നിയമം മൂലം അംഗീകരിക്കണമെന്ന യുവതികളുടെ ആവശ്യം തള്ളി അലഹബാദ് ഹൈക്കടോതി . 21 ഉം 23 ഉം വയസ്സുള്ള യുവതികളാണ് വിവാഹം അംഗീകരിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമം ലംഘിച്ചിട്ടില്ലെന്നും അതിനാൽ വിവാഹം അംഗീകരിക്കപ്പെടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
എന്നാൽ കോടതിയിൽ ഇതിനെ എതിർത്ത യുപി സർക്കാർ, സ്വവർഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിനും ഇന്ത്യയിലെ മതങ്ങൾക്കും എതിരാണെന്നും വാദിച്ചു. അതിനാൽ വിവാഹം അസാധുവാണെന്നും കോടതിയിൽ പറഞ്ഞു. തന്റെ മകളെ മറ്റൊരു യുവതി തടഞ്ഞുവച്ചുവെന്ന് ആരോപിച്ച് സ്ത്രീ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
രണ്ട് യുവതികളോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അംഗീകരിക്കണമെന്നും ഇവർ കോടതിയിൽ വാദിച്ചു. എന്നാൽ ജസ്റ്റിസ് ശേഖർ കുമാർ അധ്യക്ഷനായ ബഞ്ച് ഈ ആവശ്യം തള്ളി.