ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ ബലാത്സംഗത്തിനിരയായി പെണ്‍ക്കുട്ടി മരണപ്പെട്ട സംഭവത്തില്‍ സ്വമേധയ കേസെടുത്ത് അലഹബാദ് ഹൈക്കോടതി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ലക്‌നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്.
ഉത്തര്‍പ്രദേശ് ഡി.ജി.പി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എ.ഡി.ജി.പി, ഹത്റാസ് ജില്ലാ മജിസ്‌ട്രേറ്റ്, എസ്.പി എന്നിവരില്‍ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഒക്ടോബര്‍ പന്ത്രണ്ടിന് മുന്‍പ് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, ഫോറന്‍സിക് തെളിവില്ലെന്നും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നുമാണ് പൊലീസ് പക്ഷം. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
.