അലഹബാദ്: ഗ്യാന്‍വാപി കേസില്‍ ഹിന്ദുസംഘടനകളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി. ഇതിനെതിരെ പള്ളി കമ്മറ്റി നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി. പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പള്ളിയുടെ പരിസരത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്താണ് ഗ്യാന്‍വാപി മസ്ജിദ് മനേജ്‌മെന്റ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.
1991 ല്‍ ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജി ആരാധനാലയ നിയമപ്രകാരം നിലനില്‍ക്കില്ല എന്നായിരുന്നു വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഹര്‍ജിക്ക് ആരാധനാലയ നിയമം തടസ്സമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആറ് മാസത്തിനുള്ളില്‍ ഈ ഹര്‍ജി വാരാണസി കോടതി തീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം.
ഗ്യാന്‍വാപി മസ്ജിദില്‍ വീണ്ടും സര്‍വേ ആവശ്യമാണെങ്കില്‍ പുരാവസ്തു സര്‍വേ വിഭാഗത്തിന് അനുമതി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഗ്യാന്‍വാപി പള്ളിയില്‍ എഎസ്‌ഐ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സീല്‍ ചെയ്ത റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഈ മാസം 21 ന് കോടതി റിപ്പോര്‍ട്ട് പരിശോധിക്കും. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിര്‍മിച്ചതെന്ന് കാട്ടിയാണ് ഹിന്ദു സംഘടനകള്‍ സര്‍വെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേടുപാടുണ്ടാകുമെന്നതിനാല്‍ സര്‍വേ ഒഴിവാക്കണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സര്‍വേയ്ക്ക് അനുമതി. നൂറിലേറെ ദിവസമെടുത്താണ് പള്ളിയുടെ സര്‍വേ പൂര്‍ത്തിയാക്കിയത്.