ഓള്‍ഡോക്യൂബ് X (Alldocbe X) പുതിയ ടാബ്‌ലെറ്റ് അവതരിപ്പിച്ചു. സാംസങ് നിര്‍മ്മിച്ച സൂപ്പര്‍ AMOLED സ്‌ക്രീന്‍, 6കോര്‍ പ്രോസസ്സര്‍, 4GB റാം എന്നിവയാണ് ഓള്‍ഡോക്യൂബ് X ടാബ്‌ലെറ്റിന്റെ പ്രധാന സവിശേഷതകള്‍. 6.9 മില്ലീമിറ്റര്‍ മാത്രം കനമുള്ള ടാബ്‌ലെറ്റിന്റെ സ്‌ക്രീനിന്റെ വലുപ്പം 10.5 ഇഞ്ചാണ്. 2560X1600 പിക്‌സല്‍ (2K) റെസല്യൂഷന്‍ ദൃശ്യമികവ് ഉറപ്പുനല്‍കുന്നു.
6 കോര്‍ മീഡിയടെക് MT8176 സിപിയു, 4GB റാം, 64 GB ഇന്റേണല്‍ മെമ്മറി എന്നിവയും ഓള്‍ഡോക്യൂബ് Xന്റെ സവിശേഷതകളാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128 GB വരെ വികസിപ്പിക്കാന്‍ കഴിയും. AKM HiFi ചിപ് മികച്ച ശ്രവ്യാനുഭവം ഉറപ്പുനല്‍കുന്നു.
ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 8000 mAh ബാറ്ററി, മീഡിയടെക്ക് വികസിപ്പിച്ചെടുത്ത അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്നിവയും ടാബ്‌ലെറ്റിന്റെ സവിശേഷതകളാണ്. മുന്നിലും പിന്നിലും 8MP ക്യാമറകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടാബ്‌ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.