ന്യൂഡല്‍ഹി : കള്ളപ്പണക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.കേസ് വ്യാജമാണെന്നും സത്യേന്ദര്‍ ജെയിനെ കോടതി കുറ്റവിമുക്തനാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
‘സത്യേന്ദര്‍ ജെയിനെതിരായ കേസ് വ്യാജമാണ്.ഞങ്ങള്‍ തികഞ്ഞ രാജ്യസ്‌നേഹികളാണ്.തല പോയാലും ഒരിക്കലും രാജ്യത്തെ വഞ്ചിക്കില്ല.അദ്ദേഹത്തിന് എതിരായ ആരോപണങ്ങള്‍ തെറ്റാണ്’.- കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സത്യേന്ദറിന് എതിരായ കേസ് നിലനില്‍ക്കില്ലെന്നും ഒടുവില്‍ സത്യം മാത്രമേ വിജയിക്കൂ എന്നും കെജ്‌രിവാള്‍ പറഞ്ഞു.പ്രതിപക്ഷം പലതും പറയും.അതില്‍ ഒരു ശതമാനമെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ താന്‍ നടപടി എടുക്കുമായിരുന്നെന്നും എന്നാല്‍ ഇത് പൂര്‍ണമായും വ്യര്‍ഥമായ കേസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.