ന്യൂഡല്‍ഹി: ജേക്കബ് തോമസിനെതിരെ സിഎജി റിപ്പോര്‍ട്ട്.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അദ്ദേഹം ക്രമക്കേട് നടത്തിയെന്നാണ് സിഎജി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൗരോര്‍ജ പാനല്‍ സ്ഥാപിച്ചതിലും, കെട്ടിട നിര്‍മാണത്തിലും ക്രമക്കേട് നടന്നതായും സിഎജി കണ്ടെത്തി.
മാത്രമല്ല, ഡയറക്ടറേറ്റിലെ കെട്ടിട നിര്‍മാണത്തില്‍ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
1.93 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം നശിക്കുകയാണെന്നും, കൂടാതെ കെട്ടിട നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.
ഇതിനെ തുടര്‍ന്ന്, ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സിഎജി ശരിവെച്ചു.