കൊച്ചി: സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി വീണ്ടും ബിജു രാധാകൃഷ്ണന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞത് പ്രകാരം 40 ലക്ഷം രൂപ നിക്ഷേപിച്ചു. കോട്ടയം ആപ്പിള്‍ ട്രീ ചിറ്റ് ഫണ്ടിലാണ് പണം നിക്ഷേപിച്ചത്. ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ ചിറ്റ്ഫണ്ട് ചെയര്‍മാന്‍ നേരിട്ടാണ് പണം കൈപ്പറ്റിയത്.
ഇന്നലെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പറയുമെന്ന് സരിതയോട് പറഞ്ഞിരുന്നു. വക്കീലിന്റെ ഫോണില്‍ നിന്നാണ് സരിതയെ വിളിച്ചതെന്നും ബിജു വ്യക്തമാക്കി.
സി ഡിയുടെ കാര്യം എഡിജിപി ഹേമചന്ദ്രന്‍ ഉള്‍പ്പടെ ആറ് ഡിവൈഎസ്പിമാരെ അറിയിച്ചിരുന്നു. കൊല്ലം ഡിവൈഎസ്പി പിടിച്ചെടുത്ത ലാപ്പ്‌ടോപ്പില്‍ ഈ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ബിജു കമ്മീഷനോട് പറഞ്ഞു.