ചെന്നൈ: തമിഴ്‌നാട് മുന്‍ മന്ത്രി എസ് പി വേലുമണിയുടെ കോയമ്പത്തൂരിലെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു. എഐഎഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ വിവിധ ടെന്‍ഡര്‍ നടപടികള്‍ മന്ത്രി ഇടപെട്ട് അഴിമതി നടത്തിയെന്ന പരാതിയിലാണ് റെയ്ഡ്. രാവിലെ ആറ് മണി മുതല്‍ തുടങ്ങിയ റെയ്ഡ് തുടരുകയാണ്.
നേരത്തെ മുന്‍ മന്ത്രി വിജയ ഭാസ്‌കറിന്റെ വീട്ടില്‍ തമിഴ്‌നാട് വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. വേലുമണിക്കെതിരെ ഡിഎംകെ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്വന്തം ബിനാമികള്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ എഴുതിക്കൊടുത്തെന്നും വരവില്‍ കവിഞ്ഞ് വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്നുമാണ് വേലുമണിക്കെതിരായ പരാതി.