യാങ്കൂണ്‍: മ്യാന്‍മറില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ തടവിലുള്ള ജനകീയ നേതാവ് ഓങ് സാന്‍ സൂ ചിയെയും 15 പ്രമുഖ നേതാക്കളെയും വിചാരണ ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ചാണ് പട്ടാളം കഴിഞ്ഞ ഫെബ്രുവരി ഒന്നിന് സൂ ചി സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചത്. സൂ ചിയുടെ നേതൃത്വത്തിലുള്ള നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി (എന്‍എല്‍പി) പിരിച്ചുവിട്ടേക്കും.
2 വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തുമെന്ന് പട്ടാളഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. വീട്ടുതടങ്കലിലുള്ള സൂ ചിക്കെതിരെ ഒട്ടേറെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ആ കേസുകളിലെ ആദ്യ വിധി ഈ മാസം 30നാണ്.