വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് ആരോപണം

ഇടുക്കി: മൂലമറ്റം മുട്ടത്ത് പാചക വാതക സിലിണ്ടറില്‍ നിന്ന് തീപിടിച്ച് വീട്ടമ്മ മരിച്ചതില്‍ ദുരൂഹത. എഴുപത്തിയഞ്ചുകാരിയായ സരോജിനിയുടെ മരണം കൊലപാതകമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. സംഭവത്തില്‍ മുട്ടം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മാര്‍ച്ച് 31നാണ് സരോജിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്നായിരുന്നു മരണമെന്നാണ് വീട്ടിലുണ്ടായിരുന്ന സരോജിനിയുടെ സഹോദരിയുടെ മകന്‍ സുനില്‍ പറയുന്നത്. എന്നാല്‍ സരോജിനിയുടെത് കൊലപാതകമാണെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം.

 

 

Top