നിതീഷുമായുള്ള ബന്ധം വാതില്‍ പൂര്‍ണമായും അടഞ്ഞെന്ന് തേജസ്വി യാദവ്

thejaswy yadhav

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ബന്ധത്തിന്റെ വാതില്‍ പൂര്‍ണമായും അടഞ്ഞെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. ബീഹാറിലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെ ഡി യു ആര്‍ ജെ ഡി സഖ്യം ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് തേജസ്വിയെ ഉപമുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു. പിന്നീട് അഴിമതി കേസില്‍ പെട്ട തേജസ്വി ഉപമുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയും ചെയ്തിരുന്നു. നിതീഷ് കുമാര്‍ ബീഹാറില്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഭരിച്ച അത്രയും കൊല്ലം കൊണ്ട് അദ്ദേഹം വ്യത്യസ്ത സര്‍ക്കാരാണുണ്ടാക്കിയതെന്നും തേജസ്വി ആരോപിച്ചു.

നിതീഷ് കുമാര്‍ തന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുകയാണെങ്കില്‍ ആ കസേരയിലിരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ തേജസ്വി യാദവ് ആണെന്ന് ഹിന്ദുസ്ഥാനി ആം മോര്‍ച്ച നേതാവ് ജിതന്‍ റാം മാന്‍ജി തിങ്കളാഴ്ച പറഞ്ഞിരുന്നു. ആര്‍ ജെ ഡി യുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് മാന്‍ജി എന്‍ ഡി എയില്‍ നിന്നും പുറത്ത് വന്നത്.

2020ലെ ആര്‍ ജെ ഡി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് തേജസ്വിയെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ച കാര്യമാണ്.

Top