ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം അനിവാര്യം; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന ഘടകങ്ങള്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന ഘടകങ്ങള്‍. ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയാത്തിടങ്ങളില്‍ സഖ്യം വേണം. ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കിയാല്‍ ജയിച്ചു വരാം. മഹാരാഷ്ട്ര, രാജസ്ഥാന്‍ ഘടകങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. കര്‍ഷക സമരവും പ്രക്ഷോഭങ്ങളും സംഘടനാ ശക്തി കൂട്ടി. എന്നാല്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ സഖ്യം കൂടിയേ തീരുവെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായി. കേരളത്തിന്റെ ഡല്‍ഹി സമരവും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായി.

ഇന്ത്യാ മുന്നണിയുടെ കെട്ടുറപ്പിനെ ഉലച്ചുകൊണ്ട് നിതീഷ് കുമാര്‍ മറുകണ്ടം ചാടിയത് അടക്കമുളള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രാദേശിക കക്ഷികളുമായി കൂട്ടുചേര്‍ന്ന് ലോകസഭാ സീറ്റുകളുടെ എണ്ണം കൂട്ടണം എന്നതാണ് പുതിയ തീരുമാനം. കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം.ലോകസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ് മൂന്ന് ദിവസം നീളുന്ന യോഗത്തിന്റെ പ്രധാന അജണ്ട. ദേശിയ രാഷ്ട്രീയത്തിലെ പൊതുസാഹചര്യം വിലയിരുത്തികൊണ്ട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Top