റിയാദ് : സൗദിയില്‍ ഇനി മുതല്‍ പെണ്‍ക്കുട്ടികള്‍ക്ക് ക്യാംപസുകളിലും ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി.
സ്ത്രീകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയതിനു പിന്നാലെയാണ് എല്ലാ സര്‍വകലാശാലാ ക്യാംപസിലും പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിരിക്കുന്നത്.
കൂടാതെ രാവിലെ 11.00 മണിക്കു മുന്‍പു ക്യാംപസിനു പുറത്തുപോകണമെങ്കില്‍ രക്ഷാകര്‍ത്താവിന്റെ സമ്മതപത്രം വേണമെന്ന നിബന്ധന നീക്കിയതായി റിയാദ് കിങ് സൗദ് യൂണിവേഴ്‌സിറ്റിയും അറിയിച്ചു.
ഏഴു സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന ഫോണ്‍ വിലക്കാണ് മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നു നീക്കിയതെന്നു വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അല്‍ ഈസ പറഞ്ഞു.
ബാഗില്‍ മൊബൈല്‍ ഫോണുണ്ടോ എന്നു പരിശോധിക്കുന്നതും അവ പിടിച്ചെടുക്കുന്നതും നീതീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.