ഒമാനിലേക്ക് വിനോദസഞ്ചാര വിസ അനുവദിക്കുന്നത് കൂടുതല്‍ സുതാര്യമാക്കി

visa

മസ്‌കറ്റ്: രാജ്യത്തിലേക്കുള്ള സഞ്ചാരികള്‍ക്ക് വിനോദസഞ്ചാര വിസ അനുവദിക്കുന്നത് കൂടുതല്‍ സുതാര്യമാക്കി.

ഒമാനിലെ വിനോദ സഞ്ചാര രംഗത്തെ നിക്ഷേപ സാധ്യതകള്‍ കണക്കിലെടുത്തുകൊണ്ടാണ് പുതിയ നടപടി.

ഇതിലൂടെ കൂടുതല്‍ വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള വിനോദ സഞ്ചാര വിസയില്‍ ഒമാനില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്‌ അറിയിച്ചു.

68 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള വിനോദ സഞ്ചാര വിസയാണ് റോയല്‍ ഒമാന്‍ പൊലീസ്‌ അനുവദിച്ചിരിക്കുന്നത്.

ഈ വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് ഒരു തവണ ഒരു മാസം എന്ന കണക്കില്‍ രാജ്യത്ത് തങ്ങാന്‍ സാധിക്കും.

പത്ത് തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളും 19 മറ്റു രാജ്യങ്ങളും ഈ പുതിയ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഈ വിഭാഗത്തില്‍പ്പെടുന്ന യാത്രക്കാരുടെ പക്കല്‍ കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടങ്ങിപ്പോകാനുള്ള വിമാന യാത്രാ ടിക്കറ്റും ഹോട്ടല്‍ ബുക്കിങും ഉണ്ടായിരിക്കേണ്ടതാണ്.

ഒരു മാസത്തെ കാലാവധിയുള്ള വിസയ്ക്ക് 20 ഒമാനി റിയാലും ഒരു വര്‍ഷ കാലാവധിയുള്ള വിസയ്ക്ക് അമ്പത് റിയാലുമായിരിക്കും നിരക്ക്.

ഈ പുതിയ വിസാ സംവിധാനം ഒമാനിലെ വിനോദ സഞ്ചാര രംഗത്ത് വന്‍ മുന്നേറ്റത്തിന് സഹായിക്കും.

Top