ട്രാഫിക് നിയമം ലംഘിച്ചു; അല്ലു അര്‍ജുന് പിഴയിട്ട് ഹൈദരാബാദ് പോലീസ്

allu-arjun

ട്രാഫിക് നിയമ ലംഘനത്തിന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന് ഹൈദരാബാദ് പോലീസ് പിഴചുമത്തിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ വാഹനമായ എസ്യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് ഹൈദരാബാദ് പോലീസ് പിഴ ചുമത്തിയത്. 2012 സുപ്രീം കോടതി വിധിപ്രകാരം വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നതില്‍ വിലക്കുണ്ട്. ഈ നിയമമാണ് താരം തെറ്റിച്ചിരിക്കുന്നത്.

ഹൈദരാബാദ് നഗരത്തില്‍ തിരക്കേറിയ സ്ഥലത്തു വച്ചാണ് അല്ലു അര്‍ജുന്റെ കാറിന്റെ ഗ്ലാസ് പോലീസിന്റെ ശ്രദ്ധിയില്‍പ്പെടുന്നത്. നിയമം ലംഘിച്ചതിനു 700 രൂപ പിഴയൊടുക്കി ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് ആവശ്യപ്പെട്ടുവെന്നും ബോളിവുഡ് ലൈഫ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍. ആദ്യഭാഗത്തിന് ലഭിച്ച വരവേല്‍പ്പ് രണ്ടാം ഭാഗത്തിന് ലഭിക്കുമെന്നതില്‍ സംശയമില്ല. ഇതേ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ആരാധാകരും പറയുന്നത്. അണിയറപ്രവര്‍ത്തകരും ചിത്രത്തിന്റെ പണിപ്പുരയിലാണ്.

Top