ലിംഗുസ്വാമിയുടെ പുതിയ ചിത്രത്തില്‍ അല്ലു അര്ജുന് നായകനാകുന്നു. തമിഴിലും തെലുങ്കിലുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജുനോട് ചിത്രത്തിന്റെ കഥ ലിംഗുസ്വാമി പറഞ്ഞെന്നും താരം സമ്മതം മൂളിയെന്നുമാണ് വാര്‍ത്തകള്‍.
ഏറ്റവും അടുത്ത് തന്നെ അല്ലു കരാറില്‍ ഒപ്പുവയ്ക്കും. എന്നാല്‍ മറ്റൊരു പ്രോജക്ടിന്റെ തിരക്കിലാണ് സംവിധായകന്. അതിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മുംബയിലാണ് ലിംഗുസ്വാമി.
ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. അല്ലു അര്ജുന് നായകനാകുന്ന ഒരു സ്റ്രൈലിഷ് ആക്ഷന്‍ ചിത്രമായിരിക്കും ഇതാണന്നാണ് അറിയുന്നത്.
വിദ്യുത് ജംവാള്‍ നായകാനാകുന്ന ചിത്രവും ലിംഗുസ്വാമി ചെയ്യുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇനി ഇതില്‍ ഏത് ചിത്രമാണ് ആദ്യം ചിത്രീകരണം ആരംഭിക്കുകയെന്നാണ് കാണേണ്ടത്.