66ാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യ അഥിതിയായെത്തിയ നടന്‍ അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിക്കും ഗംഭീര വരവേല്‍പ്പാണ് കേരളത്തിലെ ആരാധകര്‍ നല്‍കിയത്.
‘ഹൈദരാബാദില്‍ നിന്ന് വന്നപ്പോള്‍ എങ്ങോട്ടു പോകുന്നു എന്നു പലരും ചോദിച്ചു. കേരളത്തിലേക്കെന്നും വള്ളംകളിക്കെന്നും പറഞ്ഞപ്പോള്‍, അതൊരു തെലുങ്കു താരത്തിനു കിട്ടുന്ന വലിയ ബഹുമതിയാണ് എന്നായിരുന്നു അവരുടെ പ്രതികരണം’ അല്ലു പറഞ്ഞു. വള്ളംകളി വേദിയിലെത്താന്‍ അവസരമൊരുക്കിയ സര്‍ക്കാരിനും കേരള ജനതയ്ക്കും അല്ലു നന്ദി പറഞ്ഞു.
കസവ് കളറിലെ വസ്ത്രമണിഞ്ഞാണ് അല്ലു വേദിയിലെത്തിയത്. കേരളതനിമ നിറഞ്ഞ വേഷത്തിലായിരുന്നു സ്‌നേഹയും. കേരളത്തിലെത്തിയതിന്റെ ചിത്രങ്ങളും അനുഭവവും അല്ലു ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. വള്ളംകളിയ്ക്ക് മുഖ്യാതിഥിയായി സച്ചില്‍ ടെന്‍ഡുല്‍ക്കറെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ സച്ചിന്‍ പിന്മാറിയതിനാല്‍ അല്ലു അര്‍ജുന് നറുക്ക് വീഴുകയായിരുന്നു. അല്ലുവിനൊപ്പം ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.