മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്റെ വാക്‌സ് പ്രതിമയൊരുങ്ങും

ന്ത്യന്‍ സിനിമയിലെ ഏറ്റവും ഡിമാന്‍ഡുള്ള നടന്മാരില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. ‘പുഷ്പ’യാണ് അല്ലുവിന്റെ കരിയര്‍ ബ്രേക്ക് ചിത്രം.’പുഷ്പ’യിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അല്ലു സ്വന്തമാക്കി. ലണ്ടനിലെ ലോക പ്രശസ്ത വാക്‌സ് മ്യൂസിയമായ മാഡം തുസാഡ്‌സില്‍ അല്ലുവിന്റെ പ്രതിമ ഒരുങ്ങുകയാണ്.ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ നടനാണ് അല്ലു അര്‍ജുന്‍.

ബാഹുബലി ലുക്കില്‍ പ്രഭാസ്, സ്‌പൈഡര്‍ ചിത്രത്തിലെ മഹേഷ് ബാബു എന്നിവരാണ് മ്യൂസിയത്തിലെ മറ്റ് തെന്നിന്ത്യന്‍ താരങ്ങള്‍. പുഷ്പ ലുക്കിലാണ് അല്ലു അര്‍ജുന്റെ മെഴുക് പ്രതിമ ഒരുങ്ങുന്നത്. അമിതാഭ് ബച്ചന്‍,ഷാരൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, കരീന കപൂര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ മെഴുക് രൂപങ്ങളുടെ വിപുലമായ ശേഖരവും ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയം ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Top